അഴകായി ഐ ലവ് കൊച്ചി

കൊച്ചി കോർപറേഷൻ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന 'ഐ ലവ് കൊച്ചി' ഇൻസ്റ്റലേഷനുകളിലൊന്ന്
നഗരത്തിന്റെ അഴകായി ഐ ലവ് കൊച്ചി. കോർപറേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ മനോഹാരിതയുടെയും വൃത്തിയുടെയും മനംനിറയ്‌ക്കുന്ന മനോഹര കാഴ്‌ചയാകുകയാണെ് ഐ ലവ് കൊച്ചി ബോർഡുകൾ. മാലിന്യം കുന്നുകൂടിക്കിടന്ന സ്ഥലങ്ങൾ ഉൾപ്പെടെ ഇന്ന് നഗരത്തിന്റെ അഴകായി, സെൽഫി പോയിന്റുകളായി.
ജനകീയ പങ്കാളിത്തത്തോടെ പൊതുയിടങ്ങൾ സംരക്ഷിക്കാനുള്ള ഉദ്യമംകൂടിയാണ് ഐ ലവ് കൊച്ചി. സുന്ദരമായ കാഴ്‌ച എന്നതിനപ്പും മാലിന്യനിർമാർജനം, ശുചിത്വം എന്നിവയുടെ സന്ദേശവും ഉത്തരവാദിത്വബോധവുമാണ് കൊച്ചി പകരുന്നത്. കൊച്ചിയെ കൂടുതൽ മനോഹരമാക്കാൻ മാലിന്യമുക്ത നവകേരളം ക്യാന്പയിനും കരുത്തായി.
ഹരിതകേരളം മിഷൻ, ചുമട്ടുതൊഴിലാളികൾ, കച്ചവടക്കാർ, വ്യാപാരികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരും കോർപറേഷനുമൊപ്പം സഹകരിച്ചു. മാലിന്യം നിറഞ്ഞയിടങ്ങൾ ശുചിയാക്കി ജങ്‌ഷനുകൾ, പാർക്കുകൾ, റോഡരികുകൾ എന്നിവിടങ്ങളിൽ എല്ലാം ആകർഷകമായ ഐ ലവ് കൊച്ചി ബോൾഡുകൾ സ്ഥാപിച്ചു. ചിലയിടങ്ങളിൽ ഉദ്യാനം, ഓപ്പൺ ജിം, വിശ്രമസ്ഥലം എന്നിവ ഒരുക്കിയാണ് ബോർഡുകളും വച്ചത്. കൊച്ചി കണ്ട് ആസ്വദിക്കാനെത്തുന്നവരും ഇപ്പോൾ പറയും ‘ഐ ലവ് കൊച്ചി’.









0 comments