നെല്ലറ നിറച്ച് ചന്പക്കുളം

ചമ്പക്കുളത്തെ ഹെെടെക് അങ്കണവാടി
തകഴി
ആധുനിക മോട്ടോറുകൾ, മോട്ടോർ തറകൾ, ഹൈടെക് അങ്കണവാടികൾ തുടങ്ങിയവ നൽകിയാണ് ജില്ലാ പഞ്ചായത്ത് കേരളത്തിന്റെ നെല്ലറയായ ചന്പക്കുളം ഡിവിഷന് വികസനക്കുതിപ്പേകിയത്. ഏഴ് ഹൈടെക് അങ്കണവാടികൾ, ആറ് വീതം മോട്ടോർ തറകൾ, പന്പുകൾ എന്നിവയാണ് നിലവിൽവന്നത്. അഞ്ചുവർഷം കൊണ്ട് 15.37 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. ശിശുകേന്ദ്രീകൃത, സ്‌ത്രീസൗഹൃദ പദ്ധതികളും ശ്രദ്ധേയമായി. ചെറുകിട കുടിവെള്ള പദ്ധതി, പൊതുശ്‌മശാനങ്ങളുടെ പുനരുദ്ധാരണം, സ്കൂളുകളുടെ നവീകരണം, ഉന്നതികളിലെ വികസന പ്രവർത്തനം തുടങ്ങി വികസനം സമഗ്രതല സ്‌പർശിയായി. തകഴി പഞ്ചായത്തിൽ ഹൈസ്‌കൂൾ മതിൽ, ഗേറ്റ്, കവാടം, ശുചിമുറി സമുച്ചയം, തെന്നടി കുന്നയ്ക്കൽ കോളനി സമഗ്ര വികസനം, വെന്തിയാനിക്ക നന്തിയാട്ടുകരി പാടശേഖരം മോട്ടോർതറ, കാഞ്ചിക്കൽ പുതുവൽനഗർ സമഗ്ര വികസനം, ചമ്പക്കുളം പഞ്ചായത്ത് പവർസ്‌റ്റേഷൻ റോഡ് റീടാറിങ്, ചമ്പക്കുളം രണ്ട്, മൂന്ന് വാർഡുകളിൽ ശുദ്ധജല പൈപ്പ് ലൈനുകൾ, തെക്കേക്കര ഹൈസ്‌കൂൾ മൈതാനം നവീകരണം, നെടുമുടിയിൽ വാഴപ്പറന്പ് പ്രദേശത്ത് ചെറുകിട കുടിവെള്ള പദ്ധതി, മണപ്ര റോഡ് തെക്കേക്കര പാലം മുതൽ 31-ാം അങ്കണവാടി വരെ ശുദ്ധജല പൈപ്പ് ലൈൻ സ്ഥാപിക്കൽ, മാത്തൂർ ഇടശേരി പാടശേഖരത്തിൽ ആധുനിക പമ്പ് സെറ്റ്, കാരിമുക്ക് ചെറുകിട കുടിവെള്ള പദ്ധതി, എടത്വയിൽ കൊടുപ്പുന്ന ഗവ. ഹൈസ്‌കൂൾ ഹൈ ടെക് പാചകപ്പുര, മതിൽ, ഗേറ്റ്, കവാടം നിർമാണം, വലിയ പട്ടത്താനം, കിഴക്കേ കിളിയൻവേലി പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം, കൈനകരിയിൽ ചേന്നങ്കേരി സൊസൈറ്റി പാലം മുതൽ തോട്ടുകടവ് ഗവ. യൂ പി സ്കൂൾ വരെ ശുദ്ധജല പൈപ്പ് ലൈൻ തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കി.









0 comments