print edition സാന്റോസിന് ജയം

ജയമാഘോഷിക്കുന്ന നെയ്മറും (ഇടത്ത്) റോളെയ്സറും
സാന്റോസ്
ബ്രസീലിയൻ ഫുട്‌ബോൾ ലീഗിൽ തരംതാഴ്‌ത്തൽ ഭീഷണിയിലുള്ള സാന്റോസിന് നിർണായക ജയം. കരുത്തരും പട്ടികയിൽ രണ്ടാമൻമാരുമായ പൽമെയ്‌റാസിനെ ഒറ്റ ഗോളിന് വീഴ്‌ത്തി. പരിക്കുസമയം ബെഞ്ചമിൻ റോളെയ്‌സറാണ് വിജയഗോൾ കുറിച്ചത്. ജയത്തോടെ നെയ്‌മറും സംഘവും 16–ാം സ്ഥാനത്തെത്തി. 20 ടീമുകളുള്ള ലീഗിൽ അവസാന നാല് സ്ഥാനക്കാർ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്‌ത്തപ്പെടും.









0 comments