മുതുകുളത്തെയും ചേർത്തുനിർത്തി

ചിങ്ങോലി പഞ്ചായത്ത് ഒന്നാം വാർഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹൈടെക് അങ്കണവാടി കെട്ടിടം
കാർത്തികപ്പള്ളി
പ്രതിപക്ഷാംഗം പ്രതിനിധീകരിച്ച മുതുകുളം ഡിവിഷനിൽ വികസനകാര്യത്തിൽ രാഷ്‌ട്രീയവിവേചനമില്ലാതെ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. വള്ളവും വലയും നൽകുന്ന പദ്ധതി ആറാട്ടുപുഴയിലെ നിരവധി മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി. ചിങ്ങോലി പഞ്ചായത്ത് ഒന്നാം വാർഡിൽ 30 ലക്ഷം രൂപ ചെലവഴിച്ച് ഹൈടെക് അങ്കണവാടി നിർമിച്ചു. മുതുകുളം രണ്ടാംവാർഡിൽ 30 ലക്ഷം രൂപ ചെലവഴിച്ച് അങ്കണവാടി നിർമിച്ചു. ചുറ്റുമതിലിനും അനുമതിയായി. മുതുകുളം ഹൈസ്‌കൂൾ ജങ്ഷനിൽ തുറന്നവേദിയും ഗാന്ധിപ്രതിമയും സ്ഥാപിച്ചു. വലിയഴീക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മെയിന്റനൻസ്, മംഗലം ജിഎച്ച്എസ് വൈദ്യുതീകരണം, മുതുകുളം ഈരയിൽ ദേവീക്ഷേത്രക്കുളം നവീകരണം, വെട്ടത്തുകടവ് ോട്, ചിങ്ങോലി പുത്തേഴത്ത് തോട് എന്നിവയുടെ സംരക്ഷണം, മുതുകുളം 13–ാം വാർഡിൽ സാംസ്‌കാരിക നിലയം എന്നിവയ്‌ക്കും അനുമതിയായി. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡുകൾ ടാർ ചെയ്‌ത് സഞ്ചാരയോഗ്യമാക്കി.









0 comments