കൊലയ്ക്ക് കൊടുത്തതെന്ന് ബന്ധുക്കൾ

ആനന്ദ് കെ തമ്പിയുടെ അച്ഛൻ കേശവൻ തമ്പിയെ മന്ത്രി വി ശിവൻകുട്ടി ആശ്വസിപ്പിക്കുന്നു. തൃക്കണ്ണാപുരം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എസ് എൽ അജിൻ സമീപം
തിരുവനന്തപുരം
ചെറുപ്രായം മുതൽ ആർഎസ്എസിലും ബിജെപിയിലും സജീവ പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയെ അതേ നേതൃത്വം കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ആനന്ദിന് വലിയ സമ്മർദവും ഭീഷണിയുമുണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഈ ഭീഷണി മറികടക്കാനാണ് വെള്ളിയാഴ്ചയോടെ ആനന്ദ് ശിവസേനയില്‍ ചേർന്നതെന്നാണ് വിവരം. എന്നാൽ ഭീഷണിയും സമ്മർദവും തുടർന്നിരുന്നതായാണ് സൂചന. ശനിയാഴ്ച വൈകിട്ടോടെയാണ് വീടിന് പിന്നിലെ ഷെഡിനുള്ളിൽ ആനന്ദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.









0 comments