പോർച്ചുഗൽ ലോകകപ്പിലേക്ക്; അര്‍മേനിയയെ തരിപ്പണമാക്കിയത് 9-1ന്

Photo: AFP
ലിസ്‌ബൺ: ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി പോർച്ചുഗൽ. അർമേനിയയെ 9–1ന് തരിപ്പണമാക്കിയാണ് ടീം ലോകകപ്പ് പ്രവേശനം ആഘോഷിച്ചത്. യുവതാരം ജോയോ നെവസിന്റെയും ബ്രൂണോ ഫെർണാണ്ടസിന്റെയും ഹാട്രിക്കിലായിരുന്നു പോർച്ചുഗലിന്റെ കുതിപ്പ്. റെനാറ്റോ വെയ്‌ഗ, ഗൊൺസാലോ റാമോസ്, ഫ്രാൻസിസ്‌കോ കൊൺസെയ്‌സാവോ എന്നിവരും ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ റെനാറ്റോ വെയ്‌ഗയാണ് ഗോളടി തുടങ്ങിയത്. പിന്നാലെ പതിനെട്ടാം മിനിറ്റിൽ എഡ്വാർഡ് സ്‌പെർട്‌സിയാനിലൂടെ അർമേനിയ ഗോൾ മടക്കി. ഇതോടെ കളിമാറി. പിന്നീട് നിശ്ചിത ഇടവേളകളിലായി അർമേനിയൻ പോസ്റ്റിൽ പോർച്ചുഗൽ പന്തെത്തിച്ചു. കഴിഞ്ഞ കളിയിൽ അയർലൻഡിനോട് തോറ്റതിന്റെ ക്ഷീണമാണ് പോർച്ചുഗൽ സ്വന്തം തട്ടകത്തിൽ ഗോളടിച്ച് ആഘോഷിച്ചത്.
അയർലൻഡുമായുള്ള കളിയിൽ ചുവപ്പുകാർഡ് കിട്ടിയതോടെ സൂപ്പർ താരവും ക്യാപ്‌റ്റനുമായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഇല്ലാതെയാണ് പോർച്ചുഗൽ കളത്തിലെത്തിയത്. ആറാം ലോകകപ്പിനാണ് നാൽപ്പത്തൊന്നുകാരൻ ബൂട്ടുകെട്ടുന്നത്. അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്ന 31–ാം ടീമാണ് പോർച്ചുഗൽ. ഇനി 17 ടീമുകൾക്കുകൂടി അവസരമുണ്ട്.
അടുത്ത വർഷം അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിൽ ആകെ 48 ടീമുകളാണ് ഏറ്റുമുട്ടുന്നത്.









0 comments