സി ബി സി വാര്യർ അനുസ്‌മരണവും മെറിറ്റ് അവാർഡ് വിതരണവും

സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു സിബിസി വാര്യർ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കെഎസ്എഫ്ഇ സ്‌റ്റാഫ് അസോസിയേഷൻ സിഐടിയു ജില്ലാ കമ്മിറ്റി മുന്‍ എംഎല്‍എ സി ബി സി വാര്യരെ അനുസ്‌മരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എ കൃഷ്‌ണൻ അധ്യക്ഷനായി. ചടങ്ങിൽ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാർഡ് വിതരണംചെയ്‌തു. കലാ-കായിക-, വിദ്യാഭ്യാസ രംഗങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. പ്രൊമോഷന്‍ നേടിയ സംഘടനാംഗങ്ങളെ ആദരിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്‌ണപിള്ള സി ബി സി അനുസ്‌മരണം നടത്തി. ജില്ലാ സെക്രട്ടറി എസ് ഉല്ലാസ് മുഹമ്മദ് ഇക്ബാല്‍, ആര്‍ ഷീജ, രശ്‌മി എസ് ബാലന്‍, പയസ് ജോസഫ്, ബൈറ മുഹമ്മദ്, സി ടി രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു.









0 comments