സിപിഐ എം സ്നേഹവീട് കൈമാറി

വിദ്യാനഗർ സിപിഐ എം വിദ്യാനഗർ ലോക്കൽകമ്മിറ്റി പാറക്കട്ടയിൽ നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ കുടുംബത്തിന് കൈമാറി. അനിൽ ചെന്നിക്കര അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാസെക്രട്ടറിയറ്റ് അംഗം എം സുമതി, ജില്ലാകമ്മിറ്റിയംഗം ടി കെ രാജൻ, ഏരിയാസെക്രട്ടറി ടി എം എ കരീം എന്നിവർ സംസാരിച്ചു. ലോക്കൽസെക്രട്ടറി പി ജാനകി സ്വാഗതം പറഞ്ഞു.









0 comments