പഞ്ചാരിമേളം അരങ്ങേറി

കൊടക്കാട് വെള്ളച്ചാലിൽ പ്രവർത്തിക്കുന്ന സ്വരലയ കലാ കേന്ദ്രത്തിൽ പരിശീലനം നേടിയ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറി. പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ 25 പേരാണ് പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം നടത്തിയത്. ഇതിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം എം കെ ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. പി പി അനിൽകുമാർ അധ്യക്ഷനായി. പരിശീലകൻ കുട്ടമത്ത് പത്മനാഭമാരാറിന് പി പി സുകുമാരൻ ഉപഹാരം നൽകി. വി കെ സരോജ, എ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. കെ അശോകൻ സ്വാഗതവും ഇ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ പരിപാടികളും അരങ്ങേറി.









0 comments