സ്‌കൂൾ കലോത്സവ ലോഗോ പ്രകാശിപ്പിച്ചു

ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പിപി ചിത്തരഞ്‌ജൻ എംഎൽഎ പ്രകാശിപ്പിക്കുന്നു
ആലപ്പുഴ
ആലപ്പുഴയിൽ 25 മുതൽ 29 വരെ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പി പി ചിത്തരഞ്‌ജൻ എംഎൽഎ പ്രകാശിപ്പിച്ചു. ആലപ്പുഴ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഷെറിൽ സാറാ റെജിയാണ് ലോഗോ രൂപകൽപ്പന ചെയ്‌തത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഇ എസ് ശ്രീലത, സ്‌കൂൾ കലോത്സവ പബ്ലിസിറ്റി വൈസ്ചെയർമാൻ പോരുവഴി ബാലചന്ദ്രൻ, കൺവീനർ സജിത്ത് ലാൽ, അധ്യാപക സംഘടനാ നേതാക്കളായ പി ഡി ജോഷി, ജോൺ ബ്രിട്ടോ, സൂപ്രണ്ട് മീരാദാസ് എന്നിവർ സംസാരിച്ചു.









0 comments