ആര്യാട് ബ്ലോക്കിൽ എൽഡിഎഫ് പ്രചാരണം തുടങ്ങി

മാരാരിക്കുളം
ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ എല്ലാ ഡിവിഷനുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലായി 14 ഡിവിഷനുകളിലാണ് മത്സരം. സിപിഐ എം 11 സീറ്റിലും സിപിഐ മൂന്നിടത്തും മത്സരിക്കുന്നു. നിലവിലെ 13 ഡിവിഷനുകളിൽ 11 സീറ്റിലും വിജയിച്ചത് എൽഡിഎഫാണ്. സ്ഥിരംസമിതി അധ്യക്ഷയായിരുന്ന സിപിഐ എമ്മിലെ എം എസ് ലത മാത്രമാണ് വീണ്ടും മത്സരിക്കുന്നത്. പുത്തനങ്ങാടിയാണ് ഡിവിഷൻ. സിപിഐ എം സ്ഥാനാർഥികൾ ഡിവിഷൻ, സ്ഥാനാർഥി ക്രമത്തിൽ) വളവനാട്-- പി ഡി ശ്രീദേവി, പുത്തനങ്ങാടി-- എം എസ് ലത, മുഹമ്മ-- എൻ ടി റെജി, മണ്ണഞ്ചേരി- കെ എസ് ഹരിദാസ്, കലവൂർ-- വി ആർ ഗിരീഷ്‌കുമാർ, പൂന്തോപ്പ് --വീണ വേണു, കൈതത്തിൽ--ശാലു രമേഷ്, ചാരംപറമ്പ്--- നവ്യ മോഹൻ, ഐക്യഭാരതം--- ആഗ്‌നസ് ജാക്‌സൺ, സർവോദയപുരം-- എൻ പി സ്‌നേഹജൻ, പാതിരപ്പള്ളി-- എം വി രാജേഷ്. സിപിഐ സ്ഥാനാർഥികൾ: ബ്ലോക്ക് ഓഫീസ് ഡിവിഷൻ-- അസീഫ് റഹീം, പൂങ്കാവ്-- ജാസ്‌മിൻ ബിജു, കാട്ടൂർ-- സൈമൺ ജോൺകുട്ടി.









0 comments