വികസന സന്ദേശ ജാഥ തുടങ്ങി

എൽഡിഎഫ് പുറക്കാട് പഞ്ചായത്ത് വികസന സന്ദേശ കാൽനട പ്രചരണ ജാഥ എച്ച് സലാം എം എൽ എ ജാഥാ ക്യാപ്റ്റൻ ഇ കെ ജയന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
അമ്പലപ്പുഴ
എൽഡിഎഫ് പുറക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ വികസന സന്ദേശ പ്രചരണ കാൽനടജാഥ പര്യടനം ആരംഭിച്ചു. ജാഥാ ക്യാപ്റ്റൻ സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ ജയന് പതാക കൈമാറി എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. പി സുരേന്ദ്രൻ അധ്യക്ഷനായി. ജാഥാ വൈസ്‌ക്യാപ്റ്റൻ എ എസ് സുദർശനൻ, മാനേജർ അജ്മൽ ഹസൻ, കെ അശോകൻ, വി മോഹനൻ, അനീഷ്, എം സോമൻ, കെ കൃഷ്‌ണമ്മ, ആർ രാജി എന്നിവർ സംസാരിച്ചു. തിങ്കൾ രാവിലെ ഒമ്പതിന് ചാലേതോപ്പിൽനിന്നാരംഭിക്കുന്ന ജാഥ മണ്ണുംപുറം, മാത്തേരി, പുതുവനച്ചിറ, വാസുദേവപുരം, വള്ളക്കാവ് പഴയങ്ങാടി, തെക്കേയറ്റം, കരൂർ ജങ്ഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ആറിന് വളപ്പിൽ സമാപിക്കും. സമാപനസമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി മോഹൻദാസ് ഉദ്ഘാടനംചെയ്യും.









0 comments