ഇനി നാടകരാവുകൾ ബേവൂരിയിൽ അരങ്ങുണർന്നു

ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ആറാമത് കെ ടി മുഹമ്മദ് സംസ്ഥാന നാടകോത്സവത്തിന് തിരിതെളിഞ്ഞു. സംവിധായകൻ സെന്ന ഹെഗ്ഡെ ഉദ്ഘാടനം ചെയ്തു. ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. അഡ്വ. സി ഷുക്കൂർ മുഖ്യാതിഥിയായി. പി വി രാജേന്ദ്രൻ, സന്തോഷ് പനയാൽ, മധു ബേഡകം, വിപിൻ കാഞ്ഞങ്ങാട്, രാജേഷ് കാഞ്ഞങ്ങാട്, ശ്രീനാഥ് എന്നിവർ നാരായണൻ സംസാരിച്ചു. രചന അബ്ബാസ് സ്വാഗതവും എൻ എ അഭിലാഷ് നന്ദിയും പറഞ്ഞു. തുടർന്ന് തിരുവനന്തപുരം നവോദയയുടെ സുകുമാരി നാടകം അരങ്ങേറി. തിങ്കൾ വൈകിട്ട് 6.30 ന് സതീഷ് ചെർക്കാപാറ അവതരിപ്പിക്കുന്ന 'ഗാസ റിപോർട്ട്' ഏക പാത്ര നാടകം. രാത്രി 7.30 ന് തിരുവനന്തപുരം സൗപർണികയുടെ നാടകം താഴ് വാരം അരങ്ങേറും. 20 ന് രാത്രി സമാപിക്കും.









0 comments