വിംബിൾഡൺ ടെന്നീസ്‌ ; ഗഫ്‌, സ്വരേവ്‌ മടങ്ങി

Wimbledon

വിംബിൾഡൺ ടെന്നീസിൽനിന്ന് പുറത്തായ കൊകോ ഗഫിന്റെ നിരാശ

avatar
Sports Desk

Published on Jul 03, 2025, 03:53 AM | 1 min read


ലണ്ടൻ

വിംബിൾഡൺ ടെന്നീസിൽ സീഡ്‌ ചെയ്യപ്പെട്ട താരങ്ങളുടെ പുറത്താകൽ തുടരുന്നു. പുരുഷ വിഭാഗം സിംഗിൾസിൽ മൂന്നാം സീഡ്‌ അലക്‌സാണ്ടർ സ്വരേവ്‌ ആദ്യ റൗണ്ടിൽ മടങ്ങി. ജർമൻ താരം 6–-7, 7–-6, 3–-6, 7–-6, 4–-6ന്‌ ഫ്രാൻസിൽനിന്നുള്ള ആർതർ റിൻഡർനെകിനോട്‌ തോറ്റു. 13 സീഡഡ്‌ താരങ്ങളാണ്‌ ആദ്യ റൗണ്ടിൽ പുറത്തായത്‌. വിംബിൾഡൺ ചരിത്രത്തിൽ ഇത്‌ റെക്കോഡാണ്‌.


സെർബിയൻ താരം നൊവാക്‌ ജൊകാവിച്ച്‌ രണ്ടാം റൗണ്ടിലേക്ക്‌ മുന്നേറി. ഫ്രഞ്ച്‌ താരം അലക്‌സാന്ദ്രേ മുള്ളറെ 6–-1, 6–-7, 6–-2, 6–-2ന്‌ കീഴടക്കി. വനിതകളിൽ ഫ്രഞ്ച്‌ ഓപ്പൺ ചാമ്പ്യൻമാരായ അമേരിക്കൻ താരം കൊകോ ഗഫ്‌ പുറത്തായി. ഉക്രെയ്‌ൻ താരം ഡയാന യസ്‌ട്രംസ്‌കയാണ്‌ രണ്ടാം റാങ്കുകാരിയെ മടക്കിയത്‌. വിക്‌ടോറിയ അസരെങ്ക ആദ്യ റൗണ്ട്‌ അതിജീവിക്കാനായില്ല. സോഫിയ കെനിൻ, എലെന റിബാകിന എന്നിവർ മുന്നേറി. ഒന്നാം റാങ്കുകാരി അരീന സബലെങ്ക മൂന്നാം റൗണ്ടിലെത്തി.




deshabhimani section

Related News

View More
0 comments
Sort by

Home