വിംബിൾഡൺ; ജോക്കോവിച്ച് ക്വാർട്ടറിൽ

PHOTO: Facebook/Wimbledon
ലണ്ടൻ: വിംബിൾഡണിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മിനോറിനെ തോൽപ്പിച്ചാണ് ജോക്കോയുടെ ക്വാർട്ടർ പ്രവേശനം. 1-6, 6-4, 6-4, 6-4 എന്ന സ്‌കോറിനാണ് ജോക്കോവിച്ചിന്റെ വിജയം.
ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷമായിരുന്നു നൊവാക് ജോക്കോവിച്ചിന്റെ ക്വാർട്ടറിലേക്കുള്ള മുന്നേറ്റം. ഇറ്റാലിയൻ താരം ഫ്ലാവിയോ കൊബോളിയാണ് ക്വാർട്ടറിൽ ജോക്കോയുടെ എതിരാളി.
25–ാം ഗ്രാൻഡ് സ്ലാം കിരീടം എന്ന ലക്ഷ്യത്തോടെ വിംബിൾഡണിനെത്തിയ ജോക്കോവിച്ച്, താൻ പങ്കെടുത്ത പ്രധാന ടൂർണമെന്റുകളിലെ 63–ാം ക്വാർട്ടർ ഫൈനലനാണ് ഇപ്പോൾ യോഗ്യത നേടിയിരിക്കുന്നത്. ഏഴ് തവണ വിംബിൾഡൺ കിരീടം നേടിയ 38കാരനായ ജോക്കോവിച്ച് ഇത്തവണ ടൂർണമെന്റ് വിജയിച്ചാൽ ഏറ്റവും കൂടുതൽ വിംബിൾഡൺ എന്ന റോജർ ഫെഡററിന്റെ റെക്കോർഡിനൊപ്പമെത്തും. കഴിഞ്ഞ രണ്ട് സീസണുകളിലും ഫൈനലിലെത്തിയ ജോക്കോവിച്ച് കാർലോസ് അൽകാരസിനോട് പരാജയപ്പെടുകയായിരുന്നു.









0 comments