45–-ാം വയസ്സിൽ ജയംകുറിച്ച് വീനസ്


Sports Desk
Published on Jul 24, 2025, 12:17 AM | 1 min read
വാഷിങ്‌ടൺ
നാൽപ്പത്തഞ്ചാം വയസ്സിൽ ടെന്നീസ് സിംഗിൾസ് മത്സരം ജയിച്ച് അമേരിക്കക്കാരി വീനസ് വില്യംസ്. സിംഗിൾസ് ജയിക്കുന്ന വനിതാ ടെന്നീസിലെ പ്രായംകൂടിയ രണ്ടാമത്തെ വനിതയാണ്. നാൽപ്പത്തേഴാം വയസ്സിൽ ജയംകുറിച്ച മാർട്ടിന നവ്‌രത്തിലോവയാണ് ഒന്നാമത്. 2004ൽ ആയിരുന്നു നേട്ടം.
കനേഡിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ വീനസ് മുപ്പത്തഞ്ചാം റാങ്കുകാരി അമേരിക്കയുടെ തന്നെ പെയ്‌റ്റൺ സ്‌റ്റിയേൺസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. 22 വയസ്സ് കുറവാണ് സ്‌റ്റിയേൺസിന്. കഴിഞ്ഞ വർഷം മാർച്ചിലാണ് വീനസ് അവസാനമായി കളിച്ചത്.









0 comments