യുഎസ് ഓപ്പൺ ; ജൊകോ തുടങ്ങി, മെദ്‌വദേവ് വീണു

image credit usopen.org

Sports Desk
Published on Aug 26, 2025, 03:04 AM | 1 min read
ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസിൽ നൊവാക് ജൊകോവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പുരുഷ സിംഗിൾസിൽ അമേരിക്കയുടെ പത്തൊമ്പതുകാരൻ ലേണർ ടീനിനെ 6–1, 7–6, 6–2ന് തോൽപ്പിച്ചു. സെർബിയൻ താരമായ ജൊകോ ഇരുപത്തഞ്ചാം ഗ്രാൻഡ്‌സ്ലാം ലക്ഷ്യമിട്ടാണ് എത്തിയിട്ടുള്ളത്. മുപ്പത്തെട്ടുകാരൻ നാല് തവണ യുഎസ് ഓപ്പൺ നേടിയിട്ടുണ്ട്. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ സകാരി സ്വാദയാണ് എതിരാളി.
മുൻ ചാമ്പ്യനായ റഷ്യയുടെ ഡാനിൽ മെദ്‌വദേവിന് അപ്രതീക്ഷിത തോൽവി പിണഞ്ഞു. ഫ്രാൻസിന്റെ ബെഞ്ചമിൻ ബോൺസിയാണ് അഞ്ച് സെറ്റ് പോരാട്ടത്തിൽ വീഴ്‌ത്തിയത്. വനിതകളിൽ നിലവിലെ ജേത്രി അരീന സബലേങ്ക ആദ്യ റൗണ്ടിൽ സ്വിസ് താരം റെബേക മസറോവയെ 7–5, 6–1ന് കീഴടക്കി. ജസീക പെഗുല, വിക്‌ടോറിയ അസെരങ്ക, ജാസ്‌മിൻ പൗളിനി, ബെലിൻഡ ബെൻസിക്, ജെലെന ഒസ്‌റ്റപെങ്കോ എന്നിവരും രണ്ടാം റൗണ്ടിലെത്തി.









0 comments