സിന്നെർ, ഇഗ, ഗഫ് മുന്നോട്ട്

അജില ടോംജാനോവിച്ചിനെതിരെ കൊകൊ ഗഫിന്റെ റിട്ടേൺ

Sports Desk
Published on Aug 28, 2025, 12:00 AM | 1 min read
ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ യാനിക് സിന്നെർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ചെക്ക് താരം വിറ്റ് കോപ്രിവയെ 6–1, 6–1–6–2ന് തോൽപ്പിച്ചു. ഓസ്‌ട്രേലിയയുടെ അലക്‌സി പോപ്പിരിനാണ് അടുത്ത എതിരാളി. അലക്‌സാണ്ടർ സ്വരേവ്, സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ്, കാസ്‌പർ റൂഡ് എന്നിവരും ആദ്യ റൗണ്ട് ജയിച്ചുകയറി.
വനിതകളിൽ പോളണ്ടിന്റെ ഇഗ ഷ്വാടെക് 6–1, 6–2ന് കൊളംബിയയുടെ എമിലിയാന അരംഗോയെ കീഴടക്കി. അമേരിക്കൻ താരം കൊകൊ ഗഫ് 6–4, 6–7, 7–5ന് ഓസ്‌ട്രേലിയയുടെ അജില ടോംജാനോവിച്ചിനെ മറികടന്നു.
രണ്ടുതവണ കിരീടം നേടിയ ജാപ്പനീസ് താരം നവോമി ഒസാക ആദ്യ റൗണ്ട് ജയിച്ചു. ബൽജിയം താരം ഗ്രീറ്റ് മിന്നെനെ 6–3, 6–4ന് പരാജയപ്പെടുത്തി.









0 comments