യുഎസ് ഓപ്പൺ ; സിന്നെർ x അൽകാരസ്


Sports Desk
Published on Sep 07, 2025, 02:00 AM | 1 min read
ന്യൂയോർക്ക്
പുരുഷ ടെന്നീസിലെ പുതുതലമുറപ്പോരിൽ യാനിസ് സിന്നെറും കാർലോസ് അൽകാരസും ഒരിക്കൽകൂടി മുഖാമുഖം. ഇൗ സീസണിലെ അവസാന ഗ്രാൻഡ്‌സ്ലാം ടൂർണമെന്റായ യുഎസ് ഓപ്പൺ കിരീടത്തിനായി ഇരുവരും ഏറ്റുമുട്ടുമ്പോൾ പ്രവചനം സാധ്യമല്ല.
ന്യൂയോർക്കിലെ ആർതർ ആഷെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 11.30നാണ് ഫൈനൽ. ഇൗ വർഷം ഓസ്‌ട്രേലിയൻ ഓപ്പണും വിംബിൾഡണും സിന്നെർ സ്വന്തമാക്കിയപ്പോൾ അൽകാരസിന് ഫ്രഞ്ച് ഓപ്പൺ കിട്ടി. യുഎസ് ഓപ്പണിൽ സിന്നെർ നിലവിലെ ചാമ്പ്യനാണ്. അൽകാരസ് 2022ൽ ജേതാവായിട്ടുണ്ട്.
സെമിയിൽ സിന്നെർ 6–1, 3–6, 6–3, 6–4ന് കനഡയുടെ ഫെലിക്‌സ് ഓഗറെ കീഴടക്കി. കാർലോസിന്റെ വിജയം നൊവാക് ജൊകോവിച്ചിനെതിരെയായിരുന്നു. അൽകാരസിന്റെ യുവത്വത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ 6–4, 7–6, 6–2ന് കീഴടങ്ങി. വനിതാ ഫെെനലിൽ നിലവിലെ ജേത്രി അരീന സബലേങ്ക അമേരിക്കയുടെ അമാൻഡ അനിസിമോവയെ നേരിടും.









0 comments