ഭാംബ്രി സഖ്യം മുന്നോട്ട്


Sports Desk
Published on Sep 05, 2025, 03:43 AM | 1 min read
ന്യൂയോർക്ക്
യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി–ന്യൂസിലൻഡിന്റെ മൈക്കൽ വീനസ് സഖ്യം സെമിയിൽ കടന്നു. ക്വാർട്ടറിൽ രാജീവ് റാം (അമേരിക്ക)– നിക്കോള മെക്‌റ്റിക് (ക്രൊയേഷ്യ) ജോഡിയെ 6–3, 6–7, 6–3ന് കീഴടക്കി. ഭാംബ്രിയുടെ ആദ്യ ഗ്രാൻഡ്‌സ്ലാം സെമിയാണ്. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, രോഹൻ ബൊപ്പണ്ണ എന്നിവർക്കുശേഷം രാജ്യത്തിന്റെ അഭിമാനമാകുകയാണ് മുപ്പത്തിമൂന്നുകാരൻ.
സെമിയിൽ ബ്രിട്ടീഷ് സഖ്യമായ ജോ സാലിസ്‌ബറി–നീൽ സ്‌കപ്‌സ്‌കിയെ നേരിടും.









0 comments