ഒന്നാംറാങ്ക് നിലനിർത്തി സിന്നർ

ന്യൂയോർക്ക് : ലോക ടെന്നീസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ മുൻ ഒന്നാം റാങ്കുകാരൻ നൊവാക് ജൊകോവിച്ച് ആറാംസ്ഥാനത്തായി. ഇറ്റലിയുടെ യാനിക് സിന്നർ ഒന്നാംറാങ്ക് നിലനിർത്തി. ജർമനിയുടെ അലക്‌സാണ്ടർ സ്വരേവാണ് രണ്ടാമത്. സ്‌പാനിഷ് താരം കാർലോസ് അൽകാരസിനാണ് മൂന്നാംസ്ഥാനം.
അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സ്, ബ്രിട്ടന്റെ ജാക്ക് ഡ്രാപെർ എന്നിവർക്ക് പിറകിലാണ് സെർബിയൻ താരമായ ജൊകോയുടെ സ്ഥാനം. ഇന്ത്യയുടെ സുമിത് നാഗൽ 169-ാം സ്ഥാനത്താണ്. വനിതകളിൽ ബെലാറസ് താരം അരീന സബലെങ്ക ഒന്നാംറാങ്ക് നിലനിർത്തി. പോളണ്ട്‌താരം ഇഗ ഷ്വാടെകിനാണ് രണ്ടാംസ്ഥാനം.









0 comments