അൽകാരസിനെ ക്വാർട്ടറിൽ വീഴ്ത്തി ജോക്കോ; ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിലെ അൻപതാം സെമി പ്രവേശനം

നൊവാക് ജോക്കോവിച്ച്. ഫോട്ടോ: ഫെയ്സ്ബുക്ക്
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ കാർലോസ് അൽകാരസിനെ മറികടന്ന് നൊവാക് ജോക്കോവിച്ച്. ആദ്യ സെറ്റ് പരാജയപ്പെട്ടതിന് ശേഷമായിരുന്നു ജോക്കോയുടെ തിരിച്ചുവരവ്. സ്‌കോർ: 4-6, 6-4, 6-3, 6-4.
25–ാം ഗ്രാൻഡ്സ്ലാം കിരീടത്തിനായി ഓസ്ട്രേലിയൻ ഓപ്പണിലിറങ്ങിയ ജോക്കോവിച്ച് 12–ാം തവണയാണ് ടൂർണമെന്റിന്റെ സെമി ഫെെനലിൽ പ്രവേശിക്കുന്നത്. അലക്സാണ്ടർ സ്വരേവാണ് സെമിയിലെ ജോക്കോവിച്ചിന്റെ എതിരാളി. 24നാണ് സെമി ഫെെനൽ. ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിലെ താരത്തിന്റെ അൻപതാം സെമി പ്രവേശനം കൂടിയാണിത്.
ഓസ്ട്രേലിയൻ ഓപ്പണിൽ 10 തവണ ചാമ്പ്യനായ ജോക്കോ കഴിഞ്ഞ തവണ സെമി ഫെെനലിൽ യാനിക് സിന്നറിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. സിന്നർ തന്നെയായിരുന്നു കഴിഞ്ഞ തവണ ടൂർണമെന്റിൽ കപ്പുയർത്തിയതും. നാളെ നടക്കുന്ന രണ്ടാം റൗണ്ട് ക്വാർട്ടർ ഫെെനലിൽ സിന്നറും ഇറങ്ങുന്നുണ്ട്. അലക്സ് ഡി മിനാർ ആണ് താരത്തിന്റെ ക്വാർട്ടറിലെ എതിരാളി.









0 comments