'റൊളാങ്ഗാരോയിലെ അവസാന മത്സരമാകാം'; വിരമിക്കൽ സൂചന നൽകി ജോക്കോ

x.com/rolandgarros
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് സെമിയിൽ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കൽ സൂചന നൽകി സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജൊകോവിച്ച്. ഒരുപക്ഷേ റൊളാങ്ഗാരോയിലെ കളിമൺ കോർട്ടിലെ തന്റെ അവസാന മത്സരമായിരിക്കുമെന്നാണ് മത്സരശേഷം ജോക്കോ പ്രതികരിച്ചത്.
'ചിലപ്പോൾ ഇവിടെ ഞാൻ കളിച്ച അവസാന മത്സരമായിരിക്കും. എനിക്കറിയില്ല. അതുകൊണ്ടാണ് ഞാൻ അൽപ്പം വികാരാധീനനായത്. റൊളാങ്ഗാരോയിലെ എന്റെ അവസാന മത്സരമാണെങ്കിൽഞാനിത് ഒരുപാട് ആസ്വദിച്ചു. ഇവിടുത്തെ അന്തരീക്ഷവും ആളുകളിൽ നിന്ന് തനിക്ക് ലഭിച്ച പ്രതികരണവും മികച്ചതായിരുന്നു'- ജോക്കോ പറഞ്ഞു.
38-ാം വയസ്സിലും കരുത്തുചോരാത്ത റാക്കറ്റുമായി ജ്വലിക്കുന്ന ജോക്കോ നാലാം ഫ്രഞ്ച് ഓപ്പൺ നേടി ഇരുപത്തഞ്ചാം ഗ്രാൻഡ്സ്ലാം കിരീടമായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ വെള്ളിയാഴ്ച നടന്ന പോരാട്ടത്തിൽ ലോക ഒന്നാംറാങ്കുകാരനായ സിന്നെറോട് നേരിട്ടുള്ള സെറ്റുകൾക്ക് തോൽക്കുകയായിരുന്നു. സ്‌കോർ: 6-4, 7-5, 7-6 (7-3). 24. നാളെ വൈകിട്ട് നടക്കുന്ന ഫ്രഞ്ച് ഓപ്പൺ കിരീടപ്പോരിൽ അൽകാരസ് ഇറ്റലിയുടെ സിന്നെറെ നേരിടും.
അതേസമയം ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്ന പ്രായംകൂടിയ രണ്ടാമത്തെ കളിക്കാരനാണ് ജോക്കോ. 1968ൽ അമേരിക്കൻ താരമായ റിച്ചാർഡ് ഗൊൺസാലസ് നാൽപ്പതാം വയസ്സിൽ സെമി കളിച്ചിട്ടുണ്ട്. ജൊകോ പതിമൂന്നാം തവണയാണ് അവസാന നാലിൽ ഇടംപിടിക്കുന്നത്. മെയിൽ കളിജീവിതത്തിലെ നൂറാം കിരീടം ജൊകോവിച്ച് സ്വന്തമാക്കിയിരുന്നു. പോളണ്ടിന്റെ ഹബേർട്ട് ഹുർകാകസിനെ തോൽപ്പിച്ച് ജെനീവ ഓപ്പൺ ചാമ്പ്യൻഷിപ് ജേതാവായത്. പുരുഷ സിംഗിൾസിലെ മുപ്പത്തെട്ടുകാരന്റെ നൂറാം ചാമ്പ്യൻപട്ടമാണിത്.
പാരിസ് ഒളിമ്പിക്‌സ് ഫൈനലിലും കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനലിലും 100-ാം കിരീടം തേടിയിറങ്ങിയിട്ട് തോൽക്കുകയായിരുന്നു. ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ടിൽ ജൊകൊ ഇന്ന് അമേരിക്കയുടെ മകെൻസി മക്‌ഡൊണാൾഡിനെ നേരിടും. പുരുഷ ടെന്നീസിൽ ജിമ്മി കൊണോഴ്‌സിനും (109) റോജർ ഫെഡറർക്കും (103) മാത്രമാണ് നൂറിൽ കൂടുതൽ കിരീടങ്ങൾ നേടാനായത്.









0 comments