നൊവാക് ജൊകോവിച്ച് വീണ്ടും താഴോട്ട്


Sports Desk
Published on Aug 09, 2025, 12:00 AM | 1 min read
പാരിസ്
പുരുഷ ടെന്നീസ് റാങ്കിങ്ങിൽ 24 ഗ്രാൻഡ്സ്ലാം കിരീടം നേടിയ സെർബിയൻ താരം നൊവാക് ജൊകോവിച്ച് ഒരുപടി താഴോട്ടിറങ്ങി ഏഴിലെത്തി. കനേഡിയൻ ഓപ്പൺ നേടിയ അമേരിക്കൻ താരം ബെൻ ഷെൽട്ടൺ ആറാമതായി. ഇറ്റലിയുടെ യാനിക് സിന്നെർ ഒന്നാമത് തുടർന്നു. സ്പാനിഷ് താരം കാർലോസ് അൽകാരസാണ് രണ്ടാംസ്ഥാനത്ത്.
അലക്സാണ്ടർ സ്വരേവ്, ടെയ്ലർ ഫ്രിറ്റ്സ്, ജാക് ഡ്രാപെർ എന്നിവർ മൂന്നുമുതൽ അഞ്ചുവരെ റാങ്കിലുണ്ട്. വനിതകളിൽ അരീന സബലേങ്ക ഒന്നും കൊകൊ ഗഫ് രണ്ടും റാങ്കിലാണ്. ഇഗ ഷ്വാടെകാണ് മൂന്നാമത്.









0 comments