സിൻസിനാറ്റി ഓപ്പൺ ടെന്നീസ് ; ജൊകോ പിൻമാറി


Sports Desk
Published on Aug 06, 2025, 12:00 AM | 1 min read
ന്യൂയോർക്ക്
നൊവാക് ജൊകോവിച്ച് സിൻസിനാറ്റി ഓപ്പൺ ടെന്നീസിൽനിന്ന് പിൻമാറി. ഇതോടെ 24ന് ആരംഭിക്കുന്ന യുഎസ് ഓപ്പണിന് മുന്നൊരുക്കമില്ലാതെയാകും സെർബിയക്കാരൻ എത്തുക. ജൂലൈ 11ന് വിംബിൾഡൺ സെമിയിൽ യാനിക് സിന്നെറിനെതിരെയാണ് മുപ്പത്തെട്ടുകാരൻ അവസാനമായി കളിച്ചത്. കഴിഞ്ഞയാഴ്ച തുടങ്ങിയ ടോറന്റോ മാസ്റ്റേഴ്സിൽനിന്നും പിൻമാറിയിരുന്നു. 25–ാം ഗ്രാൻഡ്സ്ലാമാണ് യുഎസ് ഓപ്പണിൽ ലക്ഷ്യമിടുന്നത്.









0 comments