വിംബിൾഡൺ ടെന്നീസ് ; ജൊകോയ്‌ക്ക് 100


Sports Desk
Published on Jul 07, 2025, 12:00 AM | 1 min read
ലണ്ടൻ
ഏഴുതവണ ചാമ്പ്യനായ നൊവാക് ജൊകോവിച്ചിന് വിംബിൾഡൺ ടെന്നീസിൽ ‘സെഞ്ചുറി’. പുരുഷ സിംഗിൾസിൽ നാട്ടുകാരനായ മിയോമിർ കെച്‌മനോവിച്ചിനെ തോൽപ്പിച്ചതോടെ വിംബിൾഡണിൽ സെർബിയക്കാരന് 100 ജയമായി. പ്രീ ക്വാർട്ടറിലുമെത്തി.
റോജർ ഫെഡറർ മാത്രമാണ് പുരുഷൻമാരിൽ ഈ നേട്ടം സ്വന്തമാക്കിയത്. സ്വിറ്റ്‌സർലൻഡ് ഇതിഹാസത്തിന് 105 ജയമുണ്ട്. കെച്‌മനോവിച്ചിനെതിരെ ആധികാരിക ജയമാണ് ജൊകോ കുറിച്ചത്.
സ്കോർ: 6–3 6–0, 6–4
മറ്റു മത്സരങ്ങളിൽ അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സ് ക്വാർട്ടറിലെത്തി. ഓസ്‌ട്രേലിയൻ താരം ജോർദാം തോംപ്‌സൺ പരിക്കേറ്റ് പിൻമാറിയതോടെയാണ് ഫ്രിറ്റ്‌സ് മുന്നേറിയത്. വനിതകളിൽ സീഡ് ചെയ്യപ്പെടാത്ത റഷ്യയുടെ അനസ്‌താസിയ പാവ്‌ലിചെങ്കോവ അത്ഭുതക്കുതിപ്പ് തുടർന്നു. ബ്രിട്ടന്റെ സോനായ് കാർട്ടലിനെ 7-–-6, 6-–-4ന് വീഴ്‌ത്തി അവസാന എട്ടിലിടം പിടിച്ചു.









0 comments