മയാമി ഓപ്പൺ: സബലെങ്ക ചാമ്പ്യൻ

PHOTO: Miami Open
മയാമി: അമേരിക്കയുടെ ജെസീക പെഗുലയെ വീഴ്‌ത്തി ലോക ഒന്നാംറാങ്കുകാരി അരീന സബലെങ്ക മയാമി ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യനായി. ഫൈനലിൽ 7-5, 6-2ന് ബെലാറസുകാരി ജയിച്ചു.
ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിലും ഇന്ത്യൻ വെൽസിലും റണ്ണറപ്പായ സബലെങ്ക ഇടവേളയ്-ക്കുശേഷമാണ് കിരീടമുയർത്തുന്നത്. മയാമിയിലെ ഫെെനലിൽ നാലാം സീഡായ പെഗുലയ്--ക്കെതിരെ ആധിപത്യത്തോടെയാണ് ജയം പിടിച്ചത്.









0 comments