ഓസ്‌ട്രേലിയൻ ഓപ്പൺ: കിരീടം നിലനിർത്തി യാനിക് സിന്നർ

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ഇറ്റലിയുടെ യാനിക് സിന്നർ നിലനിർത്തി. ഫൈനലിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവി പരാജയപ്പെടുത്തിയാണ് സിന്നറുടെ കിരീട നേട്ടം. സ്കോർ: 6–3,7–6(7–4),6-3.
ഒന്നാംറാങ്കുകാരനായ ഇരുപത്തിമൂന്നുകാരൻ കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ ഓപ്പണിനൊപ്പം യുഎസ് ഓപ്പണും നേടിയിരുന്നു. മൂന്നു ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരം കൂടിയാണ് സിന്നർ.
കന്നിക്കിരീടം ലക്ഷ്യമിട്ട് മൂന്നാം ഗ്രാൻസ്‌ലാം ഫൈനലിന് ഇറങ്ങിയ ലോക രണ്ടാം നമ്പർ താരമായ സ്വരേവിയ്ക്ക് അത്തവണയും ജയിക്കാനായില്ല. ഇരുപത്തേഴുകാരന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലാണ്. ഇതുവരെ ഗ്രാൻഡ്‌സ്ലാം കിരീടം നേടിയിട്ടില്ല. ഓരോ തവണ യുഎസ് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ഫൈനൽ കളിച്ചു. സ്വരേവിനെതിരായ സെമിഫൈനൽ മത്സരത്തിനിടെ നൊവാക് ജൊകോവിച്ച് പരിക്കേറ്റ് പിന്മാറിയിരുന്നു.









0 comments