ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസ്: എറാനി- പൗളിനി സഖ്യത്തിന് കിരീടം

പാരിസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസിൽ ഇറ്റാലിയൻ ജോഡികളായ സാറ എറാനി- ജാസ്മിൻ പൗളിനി സഖ്യത്തിന് കിരീടം. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാക്കളായ എറാനിയും പൗളിനിയും ആദ്യമായാണ് ഫ്രഞ്ച് ഓപ്പൺ നേടുന്നത്. റഷ്യൻ താരമായ അന്ന ഡാനിലിനയെയും ഡെർബിയൻ താരമായ അലക്സാന്ദ്ര ക്രുണിച്ചിനെയും 6-4, 2-6, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ രണ്ടാം നമ്പർ താരങ്ങൾ കിരീടം നേടിയത്.
38 കാരിയായ ഇറാനിയുടെ ഫ്രഞ്ച് ഓപ്പണിലെ രണ്ടാമത്തെയും പ്രധാന ടൂർണമെന്റുകളിലെ ആറാമത്തെയും കിരീടമാണിത്. മുമ്പ് ആൻഡ്രിയ വാവസോറിയുമായി ചേർന്ന് ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം നേടിയിരുന്നു. യുഎസ് ഓപ്പൺ, വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ എന്നിവയിലും വിജയം കൊയ്തു.
കഴിഞ്ഞ വർഷം കളിമൺ കോർട്ടിലെ പോരാട്ടത്തിൽ സിംഗിൾസ് ഫൈനലിൽ ഇഗ സ്വിയാറ്റെക്കിനോട് പരാജയപ്പെട്ട പൗളിനി ഇത്തവണ ഡബിൾസിൽ നേട്ടം കൊയ്തു. 2012 നു ശേഷം ആദ്യമായാണ് ഇറ്റാലിയൻ ജോഡികൾ ഫ്രഞ്ച് ഓപ്പൺ വനിതാ ഡബിൾസ് കിരീടം നേടുന്നത്. ഇറാനി- റോബർട്ട വിൻസി സഖ്യമാണ് അന്ന് വിജയിച്ചത്.









0 comments