റാണിയാര് ; ഇഗ–അനിസിമോവ വനിതാ ഫെെനൽ

ഇഗ ഷ്വാടെക് ; അമാൻഡ അനിസിമോവ

Sports Desk
Published on Jul 12, 2025, 04:35 AM | 1 min read
ലണ്ടൻ
വിംബിൾഡൺ ടെന്നീസ് വനിതാ ചാമ്പ്യനെ ഇന്നറിയാം. ഇംഗ്ലണ്ടിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബ് സെന്റർ കോർട്ടിലെ പുൽത്തകിടിയിൽ രാത്രി എട്ടരയ്‌ക്ക് നടക്കുന്ന ഫൈനലിൽ പോളണ്ടുകാരി ഇഗ ഷ്വാടെക് അമേരിക്കൻ താരം അമാൻഡ അനിസിമോവയെ നേരിടും. ഇരുവരുടെയും ആദ്യ ഫൈനലാണ്. തുടർച്ചയായി എട്ടാം തവണയും വിംബിൾഡണിൽ പുതിയ വനിതാ ചാമ്പ്യനുണ്ടാകും.
ലോക ഒന്നാം റാങ്കുകാരിയായ ബെലാറസിന്റെ അരീന സബലേങ്കയെ സെമിയിൽ 6–-4, 4–-6, 6–-4ന് അട്ടിമറിച്ചാണ് ഇരുപത്തിമൂന്നുകാരി അമാൻഡ അനിസിമോവ ഫൈനലിലെത്തിയത്. ഇഗ സ്വിറ്റ്സർലൻഡ് താരം ബെലിൻഡ ബെൻസികിനെ 6–2, 6–-0ന് തകർത്തു. ഫ്രഞ്ച് ഓപ്പണിൽ നാലുതവണ കിരീടം നേടിയ ഇരുപത്തിനാലുകാരി ഇഗ ഒരിക്കൽ യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.
അനിസിമോവയുടെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണ്. 2019ൽ ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തിയതായിരുന്നു ഇതിനുമുമ്പത്തെ വലിയ നേട്ടം.
മാനസിക സമ്മർദം താങ്ങാനാവാതെ 2023 മെയ് മാസത്തിൽ ഇടവേളയെടുത്ത് കളംവിട്ട അമാൻഡ ഏഴുമാസത്തിനുശേഷമാണ് തിരിച്ചെത്തിയത്.
ഇഗ ഷ്വാടെക്
പോളണ്ട്, റാങ്ക് 4
പ്രായം 24, കിരീടങ്ങൾ 22
അഞ്ച് ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ
(ഫ്രഞ്ച് ഓപ്പൺ 4, യുഎസ് ഓപ്പൺ 1)
വിംബിൾഡണിൽ ആദ്യ ഫൈനൽ
അമാൻഡ അനിസിമോവ
അമേരിക്ക റാങ്ക് 12
പ്രായം 23, കിരീടങ്ങൾ 3
ആദ്യ ഗ്രാൻഡ്‌സ്ലാം ഫൈനൽ









0 comments