ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: ക്വാർട്ടർ ഇന്നുമുതൽ

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. വനിതാ സിംഗിൾസിൽ അമേരിക്കൻ താരങ്ങളായ കൊകൊ ഗഫും മാഡിസൺ കീസും ഏറ്റുമുട്ടും. ബെലാറസിന്റെ അരീന സബലെങ്കയ്ക്ക് ചൈനയുടെ ക്വിൻവെൻ സെങാണ് എതിരാളി. നിലവിലെ ചാമ്പ്യൻ പോളണ്ടിന്റെ ഇഗ ഷ്വാടെക് ഉക്രെയ്നിന്റെ എലിന സ്വിറ്റോലിനയുമായി പോരാടും. ഫ്രഞ്ചുകാരി ലോയിസ് ബോയിസണിന് റഷ്യക്കാരി മിറ ആൻഡ്രീവയാണ് എതിരാളി.
പ്രീ ക്വാർട്ടറിൽ കൊകൊ ഗഫ് 6-–-0, 7-–-5ന് എകതറീന അലക്സാൻഡ്രോവയെ കീഴടക്കി. പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് നാല് സെറ്റ് പോരാട്ടത്തിൽ മുന്നേറി. പ്രീ ക്വാർട്ടറിൽ സ്‌പാനിഷ് താരം 7-–-6, 6-–-3, 4-–-6, 6-–-4ന് അമേരിക്കൻ താരം ബെൽ ഷെൽട്ടണെ പരാജയപ്പെടുത്തി. അമേരിക്കയുടെ ടോമി പോളിനെയാണ് ക്വാർട്ടറിൽ നേരിടുക. ലോറെൻസോ മുസെറ്റി (ഇറ്റലി) ഫ്രാൻസിസ് തിയാഫൊയെ (അമേരിക്ക) നേരിടും. ജർമനിയുടെ അലക്സാണ്ടർ സ്വരേവും അവസാന എട്ടിൽ സ്ഥാനം പിടിച്ചു.









0 comments