ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ; ജയത്തോടെ ജൊകോ, സിന്നെർ


Sports Desk
Published on May 28, 2025, 04:22 AM | 1 min read
പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ നൊവാക് ജൊകോവിച്ചും യാനിക് സിന്നെറും ആദ്യറൗണ്ട് ജയത്തോടെ മുന്നേറി. സെർബിയൻ താരം ജൊകോ 6–-3, 6–-3, 6–-3ന് അമേരിക്കയുടെ മകെൻസി മക്‌ഡൊണാൾഡിനെ തോൽപ്പിച്ചു. ഒന്നാംറാങ്കുകാരനായ ഇറ്റലിയുടെ സിന്നെർ 6–-4, 6–-3, 7–-5ന് ഫ്രഞ്ച്‌താരം ആർതർ റിൻഡെർനെക്കിനെ കീഴടക്കി.
രണ്ടാംറൗണ്ടിൽ ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്‌ക്വിറ്റാണ് എതിരാളി. ജർമനിയുടെ അലക്‌സാണ്ടർ സ്വരേവ് അമേരിക്കൻ താരം ലേണർ ടീനെ 6–-3, 6–-3, 6–4ന് പരാജയപ്പെടുത്തി. ഡാനിൽ മെദ്‌വദേവ് ആദ്യറൗണ്ടിൽ തോറ്റു. ബ്രിട്ടീഷ് താരം കാമറൂൺ നോറിയാണ് അഞ്ച് സെറ്റ് പോരാട്ടത്തിൽ ജയിച്ചത്.
വനിതകളിൽ അമേരിക്കയുടെ കൊകൊ ഗഫ് രണ്ടാംറൗണ്ടിൽ കടന്നു. ഓസ്‌ട്രേലിയയുടെ ഒളീവിയ ഗഡെകിയെ 6–-2, 6–-2ന് കീഴടക്കി. വിക്‌ടോറിയ അസരെങ്ക, മിറ ആൻഡ്രീവ, സോഫിയ കെനിൻ, ജെസീക പെഗുല എന്നിവർ മുന്നേറി.









0 comments