ഫ്രഞ്ച് ഓപ്പൺ ; സബലെങ്ക, ഇഗ പ്രീക്വാർട്ടറിൽ

ഇഗ ഷ്വാടെക്

Sports Desk
Published on May 31, 2025, 03:12 AM | 1 min read
പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കന്നിക്കിരീടം ലക്ഷ്യമിടുന്ന അരീന സബലെങ്ക പ്രീക്വാർട്ടറിലേക്ക് മുന്നേറി. സെർബിയൻ താരം ഒൽഗ ഡാനിലോവിച്ചിനെ 6–-2, 6–-3ന് കീഴടക്കി. അമേരിക്കൻ താരം അമാൻഡ അനിസിമോയയാണ് അടുത്ത എതിരാളി. പോളണ്ടിന്റെ ഇഗ ഷ്വാടെകും 6–-2, 7–-5ന് റുമാനിയയുടെ ജാക്വലിൻ ക്രിസ്‌റ്റ്യനെ 6–-2, 7–-5ന് പരാജയപ്പെടുത്തി അവസാന പതിനാറിൽ ഇടംപിടിച്ചു. ലുഡ്‌മില സാംസനോവ (റഷ്യ), ക്വിൻവെൻ സെങ് (ചൈന) എന്നിവരും പ്രീക്വാർട്ടറിലുണ്ട്.
പുരുഷവിഭാഗത്തിൽ ലോറെൻസോ മുസെറ്റി (ഇറ്റലി), അലക്‌സി പോപ്പിറിൻ (ഓസ്‌ട്രേലിയ), ടോമി പോൾ (അമേരിക്ക), ഹോൾഗർ റൂണി (ഡെൻമാർക്ക്) എന്നിവരും പ്രീക്വാർട്ടറിൽ കടന്നു. സെർബിയൻ താരം നൊവാക് ജൊകോവിച്ച് മൂന്നാം റൗണ്ടിലെത്തി. ഫ്രഞ്ച് താരം കൊറെന്റിൻ മൗട്ടെറ്റിനെ 6–-3, 6–-2, 7–-6ന് കീഴടക്കി. ഇന്ന് ഓസ്‌ട്രിയയുടെ ഫിലിപ്പ് മിസോലിക്കിനെ നേരിടും. അലക്‌സാണ്ടർ സ്വരേവ് (ജർമനി), ആന്ദ്രേ റുബ്‌ലേവ് എന്നിവരും മൂന്നാം റൗണ്ടിലെത്തി. ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് പുറത്തായി. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി–-അമേരിക്കയുടെ റോബർട്ട് ഗല്ലോവേ സഖ്യം മൂന്നാം റൗണ്ടിലെത്തി.









0 comments