സിന്നെർ, സബലേങ്ക കുതിക്കുന്നു


Sports Desk
Published on May 30, 2025, 12:00 AM | 1 min read
പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ മുൻനിര താരങ്ങൾക്ക് മുന്നേറ്റം. വനിതാ സിംഗിൾസിൽ ഒന്നാം റാങ്കുകാരി അറീന സബലേങ്ക, നിലവിലെ ചാമ്പ്യൻ ഇഗ ഷ്വാടെക്, രണ്ടാം സീഡ് കൊകൊ ഗഫ്, മൂന്നാം സീഡ് ജെസീക പെഗുല എന്നിവർ മൂന്നാംറൗണ്ടിലെത്തി. പുരുഷന്മാരിൽ ഒന്നാം സീഡ് ജാന്നിക് സിന്നെർ, മൂന്നാംസീഡ് അലെക്‌സാണ്ടർ സ്വരേവ് എന്നിവരും രണ്ടാംറൗണ്ട് കടന്നു.
സബലേങ്ക സ്വിറ്റ്‌സർലൻഡിന്റെ ജിൽ ടെയ്‌ഷ്‌മാനെയും ഇഗ ബ്രിട്ടന്റെ എമ്മ റഡുകാനുവിനെയും തോൽപ്പിച്ചു. ഗഫ് ചെക്ക് റിപ്പബ്ലിക്കിന്റെ തെരേസ വലെന്റൊവയെയാണ് തോൽപ്പിച്ചത്. പുരുഷന്മാരിൽ സിന്നെർ ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്‌ക്വെറ്റിനെ തോൽപ്പിച്ചു. ഡച്ചിന്റെ യെസ്‌പെർ ഡിയോങ്ങിനെയും കീഴടക്കി.









0 comments