ഫ്രഞ്ച് ഓപ്പൺ സെമിയിൽ
അത്ഭുതം ബോയിസൺ


Sports Desk
Published on Jun 05, 2025, 12:00 AM | 1 min read
പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ഇരുപത്തിരണ്ടുകാരിയുടെ അത്ഭുത പ്രകടനം. വനിതാ സിംഗിൾസിൽ നാട്ടുകാരിയായ ലോയിസ് ബോയിസൺ സെമിയിലെത്തി. ലോക റാങ്ക് 361 ആണ്. ക്വാർട്ടറിൽ ആറാം സീഡ് മിറ ആൻഡ്രീവയെ 7-6, 6-3ന് കീഴടക്കി.
അമേരിക്കയുടെ കൊകൊ ഗഫാണ് അടുത്ത എതിരാളി. പ്രീ ക്വാർട്ടറിൽ മൂന്നാം റാങ്കുകാരി ജെസീക പെഗുലയെയും അട്ടിമറിച്ചിരുന്നു. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഗഫ് 6–7, 6-4, 6-1ന് മാഡിസൺ കീസിനെ തോൽപ്പിച്ചു. ഇരുപത്തൊന്നുകാരി 2022ൽ റണ്ണറപ്പാണ്.
ഇന്ന് മറ്റൊരു സെമിയിൽ തുടർച്ചയായി നാലാം കിരീടത്തിന് ഇറങ്ങുന്ന പോളണ്ടിന്റെ ഇഗ ഷ്വാടെക് ഒന്നാം റാങ്കുകാരി അരീന സബലെങ്കയെ നേരിടും. പുരുഷ സിംഗിൾസ് സെമിയിൽ നിലവിലെ ചാമ്പ്യൻ സ്പെയ്നിന്റെ കാർലോസ് അൽകാരസ് 6 –0, 6-1, 6-4ന് അമേരിക്കയുടെ ടോമി പോളിനെ പരാജയപ്പെടുത്തി. ഇറ്റലിക്കാരൻ ലോറെൻസോ മുസെറ്റി 6-2, 4-6, 7–5, 6–2ന് അമേരിക്കൻ താരം ഫ്രാൻസിസ് തിയാഫോയെ കീഴടക്കി.









0 comments