ഫ്രഞ്ച് ഓപ്പൺ ; അൽകാരസും ഇഗയും രണ്ടാം റൗണ്ടിൽ

പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ചാമ്പ്യൻമാരായ കാർലോസ് അൽകാരസും ഇഗ ഷ്വാടെകും രണ്ടാം റൗണ്ടിൽ കടന്നു. പുരുഷവിഭാഗം സിംഗിൾസിൽ അൽകാരസ് 6–-3, 6–-4, 6–-2ന് ഇറ്റലിയുടെ ഗുലിയോ സെപ്പിരിയെ തോൽപ്പിച്ചു. സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ്, കാസ്‌പർ റൂഡ് എന്നിവരും ആദ്യ റൗണ്ട് ജയിച്ചു. സെർബിയൻ താരം നൊവാക് ജൊകോവിച്ച് ഇന്ന് ആദ്യ റൗണ്ടിൽ അമേരിക്കയുടെ മകെൻസി മക്‌ഡൊണാൾഡിനെ നേരിടും.
വനിതകളിൽ ജാപ്പനീസ് താരം നവോമി ഒസാക ആദ്യ റൗണ്ടിൽ പുറത്തായി. സ്‌പാനിഷ് താരം പൗള ബഡോസ 6–-7, 6–-1, 6–-4ന് ജയിച്ചു. നിലവിലെ ജേത്രി പോളണ്ടിന്റെ ഇഗ ഷ്വാടെക് സ്ലൊവാക്യയുടെ റെബെക സ്രംകോവയെ 6–-3, 6–-3ന് കീഴടക്കി.









0 comments