Deshabhimani

വിംബിൾഡൺ; ഉശിരോടെ
സബലേങ്ക

Raducanu
വെബ് ഡെസ്ക്

Published on Jul 06, 2025, 12:51 AM | 1 min read

ലണ്ടൻ: വിംബിൾഡൺ ടെന്നീസിൽ ലോക ഒന്നാം നമ്പറുകാരി അരിയാന സബലേങ്ക പ്രീ ക്വാർട്ടറിൽ. വനിതാ സിംഗിൾസിൽ കിരീടസാധ്യതകളിൽ മുന്നിലുള്ള ബ്രിട്ടീഷുകാരി എമ്മ റഡുകാനുവിനെ തകർത്താണ്‌ ബെലാറസുകാരിയുടെ മുന്നേറ്റം. സ്‌കോർ: 7–-6, 6–-4.


ബൽജിയത്തിന്റെ എലീസെ മെർട്ടെൻസാണ്‌ അടുത്ത എതിരാളി. റഡുകാനുവിനെതിരെ അവിശ്വസനീയ തിരിച്ചുവരവാണ്‌ കളിയിൽ സബലേങ്ക നടത്തിയത്‌. ആദ്യ സെറ്റിൽ 4–-2നും രണ്ടാം സെറ്റിൽ 4–-1നും പിന്നിട്ടുനിന്നശേഷമാണ്‌ ഇരുപത്തേഴുകാരി ജയം നേടിയത്‌. ആദ്യ വിംബിൾഡണാണ്‌ ലക്ഷ്യം.


പുരുഷൻമാരിൽ നിലവിലെ ചാമ്പ്യൻ സ്‌പെയ്‌നിന്റെ കാർലോസ്‌ അൽകാരസ്‌ മുന്നേറി. ജർമനിയുടെ യാൻ ലെന്നാർഡ്‌ സ്ട്രഫിനെ 6-–-1, 3-–-6, 6–--3, 6–--4 എന്ന സ്‌കോറിന്‌ വീഴ്‌ത്തി. അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സ്‌, ഓസ്‌ട്രേലിയയുടെ ജോർദാൻ തോംപ്‌സൺ എന്നിവരും പ്രീ ക്വാർട്ടറിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home