ഇറ്റാലിയൻ ഓപ്പൺ കിരീടം ചൂടി അൽകാരസ്

റോം: ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് കിരീടം സ്വന്തമാക്കി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ്. ലോക ഒന്നാം നമ്പർ താരമായ ഇറ്റലിയുടെ യാനിക് സിന്നറിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അൽകാരസിന്റെ നേട്ടം. സ്‌കോർ: 7-6 (5), 6-1.
യാനിക് സിന്നറുടെ 26 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിന് വിരാമമിട്ടാണ് അൽകാരസ് ആദ്യ റോം കിരീടമാണ് സ്വന്തമാക്കിയത്. യാനിക് സിന്നറിനെതിരെ അൽകാരസ് നേടുന്ന തുടർച്ചയായ നാലാം വിജയവുമാണിത്. യാനിക് സിന്നറുടെ ഈ വർഷത്തെ ആദ്യ പരാജയവും.
കഴിഞ്ഞ ദിവസം നടന്ന ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരം ജാസ്മിൻ പൗളിനി സ്വന്തമാക്കിയുരന്നു. ഫൈനലിൽ ലോക മൂന്നാം നമ്പർ താരം കൊക്കോ ഗൗഫിനെ പരാജയപ്പെടുത്തിയായിരുന്നു പൗളിനി കിരീടമുയർത്തിയത്. 6-4, 6-2 എന്ന സ്‌കോറിനായിരുന്നു പൗളിനിയുടെ വിജയം.
40 വർഷങ്ങൾക്കിടയിൽ ഇറ്റാലിയൻ ഓപ്പണിൽ സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയൻ വനിതയെന്ന നേട്ടവും പൗളിനി സ്വന്തമാക്കി. 1985ൽ റാഫേല റെഗ്ഗിക്ക് ശേഷം റോം കിരീടത്തിൽ മുത്തമിടുന്ന ഇറ്റാലിയൻ വനിതയാണ് പൗളിനി.









0 comments