യുഎസ് ഓപ്പണ്‍ കിരീടം അല്‍കാരസിന്; ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു

Carlos Alcaraz | Photo: X/US Open Tennis
ന്യൂയോർക്ക്: പുരുഷ ടെന്നീസിലെ പുതുതലമുറപ്പോരിൽ കിരീടം കാര്‍ലോസ് അല്‍കാരസിന്. നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിസ് സിന്നെറെയാണ് ഫൈനൽ പോരാട്ടത്തിൽ അൽകാരസ് തോൽപ്പിച്ചത്. ജയത്തോടെ ലോക ഒന്നാംനമ്പര്‍ സ്ഥാനം സിന്നറില്‍നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു. 6-2, 3-6, 6-1, 6-4 എന്ന സ്‌കോറിനാണ് സ്പാനിഷ് താരത്തിന്റെ വിജയം.
തന്റെ കരിയറിലെ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടവും ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടവുമാണ് ജയത്തോടെ അൽകാരസ് സ്വന്തമാക്കിയത്. 2022ല്‍ നോർവേയുടെ കാസ്പർ റൂഡിനെ തോൽപിച്ചാണ് അല്‍കാരസ് യുഎസ് ഓപ്പണിലെ ആദ്യ കിരീടം സ്വന്തമാക്കുന്നത്. 2023 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് അൽകാരസ് ഒന്നാംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്.









0 comments