ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ; സബലേങ്ക തുടങ്ങി

പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ആധികാരിക ജയത്തോടെ അറീന സബലേങ്ക തുടങ്ങി. വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ റഷ്യയുടെ കമില്ല റഖിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഒന്നാം റാങ്കുകാരിയുടെ മുന്നേറ്റം (6–-1, 6–-0). ഫ്രഞ്ച് ഓപ്പണിൽ ബെലാറസുകാരിക്ക് കിരീടം നേടാനായിട്ടില്ല. 2023ൽ സെമിയിലെത്തിയതാണ് പ്രധാന നേട്ടം. ഒരു മണിക്കൂറിലാണ് സബലേങ്ക കളി തീർത്തത്.
മറ്റൊരു മത്സരത്തിൽ ഉക്രയ്‌നിന്റെ എലേന സ്വിറ്റോളിന നേരിട്ടുള്ള സെറ്റുകളിൽ തുർക്കിയുടെ സെയ്‌നെപ് സോംനെസിനെ തോൽപ്പിച്ചു (6–-1, 6–-1). അതേസമയം രണ്ട് തവണ വിംബിൾഡൺ ചാമ്പ്യനായ പെട്ര ക്വിറ്റോവയ്‌ക്ക് ആദ്യ റൗണ്ട് കടക്കാനായില്ല. സ്വിറ്റ്‌സർലൻഡിന്റെ വിക്‌ടോറിയ ഗൊലുബിച് ചെക്ക് റിപ്പബ്ലിക്കുകാരിയെ കീഴടക്കി (3–-6, 6–-0, 6–-4). എട്ടാം സീഡ് ചൈനയുടെ ക്വിൻവെൻ ഷാങ് രണ്ടാം റൗണ്ടിലെത്തി.
പുരുഷന്മാരിൽ 12–-ാം സീഡ് അമേരിക്കയുടെ ടോമ്മി പോൾ രണ്ടാംറൗണ്ടിലേക്ക് മുന്നേറി.









0 comments