യുഎസ് ഓപ്പൺ: ജോക്കോവിച്ചിനെ വീഴ്ത്തി അൽകാരസ് ഫൈനലിൽ

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ വമ്പൻ പോരിൽ നൊവാക് ജൊകോവിച്ചിനെ വീഴ്ത്തി അൽകാരസ് സെമിയിൽ. ജൊകോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശം. സ്കോർ: 4- 6, 6- 7 (4-7), 2- 6. ഞായറാഴ്‌ചയാണ് ഫൈനലിൽ. നിലവിലെ ചാമ്പ്യൻ യാനിക് സിന്നറെ അൽകാരസ് ഫൈനലിൽ നേരിടും.
മുപ്പത്തെട്ടാം വയസിൽ നാല് ഗ്രാൻഡ് സ്ലാം സെമിയിലും കടന്ന് ചരിത്രവും കുറിച്ചാണ് ജോക്കോ അൽക്കാരസിനെ നേരിടാനെത്തിയത്. ഗ്രാൻഡ്‌സ്ലാമിൽ 53–ാം സെമിയിൽ ഇറങ്ങിയ സെർബിയക്കാരനെതിരെ അൽകാരസ് ആദ്യം മുതലെ ആധിപത്യം നേടി. 48 മിനിറ്റിൽ ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം ഗെയിമിൽ ജൊകോവിച്ച് ശക്തമായി തിരിച്ചുവന്നു. എന്നാൽ ട്രൈബ്രേക്കറിൽ വിജയം സ്‌പാനിഷ് താരത്തിനൊപ്പമായിരുന്നു. മൂന്നാം സെറ്റിൽ അൽക്കാരസ് ഉദിച്ചുയർന്നു. രണ്ടിനെതിരെ ആറു ഗെയിമുകൾക്കാണ് സെറ്റ് സ്വന്തമാക്കിയത്. കരിയറിലെ 25–ാം ഗ്രാൻഡ്സ്‍ലാമിനായി ജോക്കോവിച്ച് ഇനിയും കാത്തിരിക്കണം.









0 comments