ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് ഇന്ന് തുടക്കം: നദാലിന് പിൻഗാമിയാര്

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് ഇന്ന് തുടക്കം. റാഫേൽ നദാൽ കളമൊഴിഞ്ഞശേഷമുള്ള റൊളാങ്‌ഗാരോസിലെ ആദ്യ ടൂർണമെന്റാണിത്. 14 ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സ്‌പാനിഷുകാരൻ ഈ കളിമൺ കളത്തിൽനിന്ന് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ഗ്രാൻഡ് സ്ലാം പോരുകളിൽ ഫ്രഞ്ച് ഓപ്പണിൽ മാത്രമായിരുന്നു നദാൽ ഇറങ്ങിയത്.
ആദ്യ റൗണ്ടിൽ പുറത്തായി. ഇക്കുറി മറ്റൊരു സ്‌പാനിഷുകാരൻ കാർലോ അൽകാരസും ഒന്നാം റാങ്കുകാരൻ ഇറ്റലിയുടെ യാന്നിക് സിന്നറുമാണ് കിരീട സാധ്യതയിൽ മുന്നിൽ. അൽകാരസാണ് നിലവിലെ ചാമ്പ്യൻ. 25-ാം ഗ്രാൻഡ് സ്ലാം കിരീടം തേടിയിറങ്ങുന്ന മുൻ ഒന്നാം റാങ്കുകാരൻ നൊവാക് ജൊകോവിച്ച് റൊളാങ് ഗാരോസിൽ മൂന്നുതവണ ചാമ്പ്യനായി. വനിതകളിൽ പോളണ്ടുകാരി ഇഗ ഷ്വാടെക്കാണ് നിലവിലെ ചാമ്പ്യൻ. ബെലാറസിന്റെ അറീന സബലേങ്കയാണ് ഒന്നാം റാങ്കുകാരി.









0 comments