650 ദിവസങ്ങൾക്കുശേഷം ശ്രീശങ്കർ

പുണെ: പരിക്കിൽനിന്ന് കുതറിമാറിയ എം ശ്രീശങ്കർ 650 ദിവസത്തെ ഇടവേളക്കുശേഷം പൊന്നണിഞ്ഞു. ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ 8.05 മീറ്റർ ചാടിയാണ് ഇരുപത്താറുകാരന്റെ തിരിച്ചുവരവ്. 2023ൽ ചൈനയിലെ ഹാങ്ഷുവിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് അവസാനമായി പങ്കെടുത്തത്. തുടർന്ന് 2024 പാരിസ് ഒളിമ്പിക്‌സിനുള്ള ഒരുക്കത്തിനിടെ കാലിന് പരിക്കേറ്റു. തുടർന്ന് ശസ്‌ത്രക്രിയക്കും വിശ്രമത്തിനും ശേഷമാണ് പുണെയിൽ ഓപ്പൺ മീറ്റിൽ ഇറങ്ങിയത്. ആദ്യ ചാട്ടത്തിൽ 7.84 മീറ്റർ. തുടർന്ന് 7.99, 7.84. നാലാമത്തെ അവസരത്തിലാണ് എട്ട് മീറ്റർ മറികടന്നത്. അഞ്ചാമത്തേത് ഫൗളായപ്പോൾ 7.84 മീറ്റർ ചാടി അവസാനിപ്പിച്ചു. സെപ്‌തംബറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടാനാവുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകനായ അച്ഛൻ എസ് മുരളി പറഞ്ഞു. 14 പേർ അണിനിരന്ന മത്സരത്തിൽ ഒഡിഷയുടെ സരുൺ പയസിങ് 7.68 മീറ്റർ ചാടി രണ്ടാമതെത്തി. കേരളത്തിന്റെ ടി പി അമലിനാണ്(7.45) വെങ്കലം.









0 comments