ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ അത്‌ലറ്റിക്‌ മീറ്റ്‌ തുടങ്ങി

meet

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അത്‍ലറ്റിക് മീറ്റിൽ 25 വയസിനു താഴെയുള്ള വനിതകളുടെ ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടിയ എസ് എസ് ആര്യ. ഫോട്ടോ: ഷിബിൻ ചെറുകര

avatar
സ്വന്തം ലേഖകൻ

Published on Feb 01, 2025, 12:01 AM | 2 min read

തിരുവനന്തപുരം : ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ അത്‌ലറ്റിക്‌ മീറ്റിന് തിരുവനന്തപുരത്ത്‌ തുടക്കം. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഇരുപത്തിമൂന്ന് പഠന കേന്ദ്രങ്ങളിലെ കായികതാരങ്ങള്‍ മീറ്റിൽ പങ്കെടുക്കും. പുരുഷ വിഭാഗം 5000 മീറ്റർ ഓട്ടമത്സരത്തോടെയായിരുന്നു തുടങ്ങിയത്. ലോക വനിതാ ബോക്സിങ് ചാമ്പ്യൻ കെ സി ലേഖ ദീപശിഖ തെളിച്ചു. വിവിധ റീജണൽ സെന്ററുകളെ പ്രതിനിധീകരിച്ച് 4 കായിക താരങ്ങൾ ദീപശിഖാ പ്രയാണത്തിൽ പങ്കെടുത്തു.

സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ് അധ്യക്ഷനായി. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. സി ഉദയകല, കോ ഓർഡിനേറ്റർ ഡോ. എ പസിലത്തിൽ, സിൻഡിക്കറ്റംഗങ്ങളായ ഡോ. കെ ശ്രീവൽസൻ, ഡോ. എം ജയപ്രകാശ്, സ്‌പോർട്ട്സ് കേരള ഫൗണ്ടേഷൻ സിഇഒ ഡോ.കെ അജയകുമാർ, പിവിസി ഇൻ ചാർജ് ഡോ. ജെ ഗ്രേഷ്യസ്, കേരള സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. റസിയ ബീഗം, റജിസ്ട്രാർ ഡോ. എ പി സുനിത എന്നിവർ സംസാരിച്ചു. രാജ്യത്ത് ആദ്യമായാണ്‌ ഒരു ഓപ്പൺ സർവകലാശാല അത്‌ലറ്റിക്‌ മീറ്റ്‌ സംഘടിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ നിരവധി സവിശേഷതകൾ മീറ്റിലുണ്ട്‌. ട്രാൻസ്‌ജൻഡർ വിഭാഗത്തിനുവേണ്ടി പ്രദർശന മത്സരവും സംഘടിപ്പിക്കുന്നുണ്ട്‌.


ഫാത്തിമ മാതായും മഹാരാജാസും 
മുന്നിൽ

പ്രഥമ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ അത്‌ലറ്റിക്‌ മീറ്റിൽ ആദ്യദിനം പുരുഷ വിഭാഗത്തിൽ കൊല്ലം ഫാത്തിമ മാതാ കോളേജിന്റെയും വനിതാ വിഭാഗത്തിൽ എറണാകുളം മഹാരാജാസ്‌ കോളേജിന്റെയും മുന്നേറ്റം.

പുരുഷ വിഭാഗത്തിൽ 105 പോയിന്റോടെയാണ്‌ ഫാത്തിമാ മാത മുന്നിലെത്തിയത്‌. രണ്ടാംസ്ഥാനത്തുള്ള മഹാരാജാസിന്‌ 43 പോയിന്റും മൂന്നാംസ്ഥാനത്തുള്ള മലപ്പുറം ഗവ. കോളേജിന്‌ 34 പോയിന്റും ലഭിച്ചു.

വനിതാ വിഭാഗത്തിൽ കടുത്ത മത്സരത്തിനാണ്‌ ആദ്യദിനം സാക്ഷ്യം വഹിച്ചത്‌. മഹാരാജാസിന്‌ 44 പോയിന്റും പാലക്കാട്‌ വിക്ടോറിയ കോളേജിന്‌ 42 പോയിന്റും കാസർകോട്‌ ഗവ. കോളേജ്‌ 37 പോയിന്റും നേടിയാണ്‌ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്‌ തുടരുന്നത്‌.


ട്രാൻസ്‌ജെൻഡേഴ്‌സ്‌ 
പ്രാതിനിധ്യവും

ഓപ്പൺ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റിന്‌ വ്യത്യസ്‌തതയേകി ട്രാൻസ്‌ജെൻഡേഴ്‌സ്‌ പ്രാതിനിധ്യവും. മഹാരാജാസ്‌ കോളേജിനുവേണ്ടി സ്‌നേഹ സെബാസ്റ്റ്യൻ, റിയ ഹർഹ എന്നിവരാണ്‌ പ്രദർശന മത്സരത്തിൽ പങ്കെടുത്തത്‌. രണ്ടുപേരും 100 മീറ്ററിൽ മത്സരിച്ചു. ഓപ്പൺ സർവകലാശാല കലോത്സവത്തിൽ സ്‌നേഹ കലാരത്നയായിരുന്നു. രണ്ടാളും ബിഎ മലയാളം വിദ്യാർഥികളാണ്‌.

meet 2ട്രാൻസ്‌ജെൻഡർ കായിക താരങ്ങളായ സ്‌നേഹ സെബാസ്‌റ്റ്യൻ, റിയ ഹർഷ



deshabhimani section

Related News

View More
0 comments
Sort by

Home