ഫാത്തിമ മാതാ കോളേജിന് കിരീടം

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സോണൽ കലോത്സവത്തിന്റെ സമാപന സമ്മേളനം സംവിധായകൻ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ
കൊല്ലം
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സോണൽ കലോത്സവത്തിൽ കൊല്ലം ഫാത്തിമ മാത കോളേജിന് കലാ കിരീടം. ഓപ്പൺ സർവകലാശാലയുടെ ലേണേഴ്സ് സപ്പോർട്ട് സെന്ററായ ഫാത്തിമ മാത കോളേജ് 181 പോയിന്റ് നേടിയാണ് പ്രഥമ സോണൽ കലോത്സവത്തിൽ ഓവറോൾ ചാന്പ്യൻഷിപ് നേടിയത്. കരിക്കോട് ടികെഎം ആർട്ട്സ് ആൻഡ് സയൻസ് കോളേജ് (110 പോയിന്റ്) രണ്ടും തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് (78 പോയിന്റ്) മൂന്നാംസ്ഥാനവും നേടി. സമാപന സമ്മേളനം സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനംചെയ്തു. സിൻഡിക്കറ്റ് അംഗം സി ഉദയകല അധ്യക്ഷയായി. രജിസ്ട്രാർ ആർ ഐ ബിജു , ഫിനാൻസ് ഓഫീസർ എം എസ് ശരണ്യ, സൈബർ കൺട്രോളർ ടി ബിജുമോൻ, പിആർഒ കെ എസ് ശാലിനി , ജനറൽ കൺവീനർ സോഫിയ രാജൻ എന്നിവർ സംസാരിച്ചു. സർവകലാശാലയുടെ അഞ്ചാം വാർഷികഘോഷ വേളയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവം 28 മുതൽ 30 വരെ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. ഇതിനു മുന്നോടിയാട്ടാണ് അഞ്ച് റീജണൽ കേന്ദ്രങ്ങളിലായുള്ള സോണൽ കലോത്സവങ്ങൾ സംഘടിപ്പിച്ചത്. സോണൽ വിജയികൾക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാനാകും. സംസ്ഥാന കലോത്സവ വിജയികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും . ഇവർക്ക് ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഓപ്പൺ സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം.









0 comments