ആർഎസ്‌എസ്‌ ക്യാമ്പുകളിലെ പീഡനം

print edition അനന്തുവിന്റെ ആത്മഹത്യ : 
പ്രതിക്കായി തിരച്ചിൽ തുടരുന്നു

Ananthu Aji Death Updates
വെബ് ഡെസ്ക്

Published on Nov 17, 2025, 02:20 AM | 1 min read


കോട്ടയം

ആർഎസ്‌എസ്‌ ക്യാന്പിലെ ലൈംഗിക പീഡനത്തെ തുടർന്ന്‌ എലിക്കുളം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ ആർഎസ്‌എസ്‌ നേതാവിനായി തിരച്ചിൽ തുടരുന്നു. നിധീഷ്‌ മുരളീധരൻ (കണ്ണൻ) എന്ന ആർഎസ്‌എസ്‌ നേതാവാണ്‌ തന്നെ പീഡിപ്പിച്ചതെന്ന്‌ അനന്തു അജി ഇൻസ്‌റ്റഗ്രാം വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. ഒരു മാസം മുമ്പായിരുന്നു അനന്തു ആത്മഹത്യ ചെയ്‌തത്‌. അന്നുമുതൽ നിധീഷ്‌ മുരളീധരൻ ഒളിവിലാണ്‌.


ആർഎസ്‌എസ്‌ ക്യാന്പുകളിൽ നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുന്ന വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. മരണശേഷം പുറത്തുവരത്തക്ക രീതിയിൽ ഇൻസ്‌റ്റഗ്രാമിൽ ഷെഡ്യൂൾചെയ്ത് വീഡിയോ പോസ്‌റ്റ്‌ ചെയ്യുകയാണുണ്ടായത്‌. ആർഎസ്‌എസ്‌ ശാഖകളിലും ക്യാമ്പുകളിലും കുട്ടികളുടെ നേരെ നടക്കുന്നത്‌ കടുത്ത ലൈംഗിക പീഡനങ്ങളാണെന്ന്‌ അനന്തു പറയുന്നു.


ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌തിരുന്ന ആത്മഹത്യാക്കുറിപ്പിൽ എൻ എം എന്ന ചുരുക്കപ്പേര്‌ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇയാളെക്കുറിച്ച്‌ അന്വേഷണം നടക്കുന്നതിനിടെയാണ്‌ മരണമൊഴി ലഭിക്കുന്നത്. മൂഴികാട് സ്വദേശിയും ആർഎസ്എസ് സജീവ പ്രവർത്തകനുമായ നിധീഷ്‌ മുരളീധരന്റെ പേര്‌ വീഡിയോയിൽ പറയുന്നുണ്ട്‌. ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ സഹായത്തോടെ ഇയാൾ ഒളിവിൽ പോയി. മൂന്നാം വയസുമുതൽ ഇയാൾ പീഡിപ്പിക്കുന്നതായി അനന്തു വെളിപ്പെടുത്തിയിരുന്നു. സംഘപരിവാറുകാർ സമൂഹമാധ്യമങ്ങളിലൂടെ അനന്തുവിനെ ഇപ്പോഴും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്‌. ആർഎസ്‌എസ്‌ പരിപാടികളിൽ പീഡനം പതിവാണെന്നും ആർഎസ്‌എസുകാരുമായി ഇടപഴകരുതെന്നും അനന്തുവിന്റെ മരണമൊഴിയിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home