പ്രഗ്നാനന്ദ ചാമ്പ്യൻ

താഷ്കെന്റ്
ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ ഉസ് ചെസ് കപ്പ് മാസ്റ്റേഴ്സിൽ ജേതാവായി. ഈ സീസണിലെ മൂന്നാം കിരീടമാണ് പത്തൊമ്പതുകാരന്റേത്. ഇതോടെ ലോക ചെസ് റാങ്കിങ്ങിൽ നാലാമതെത്തി. ഇന്ത്യയിൽ ഒന്നാം സ്ഥാനത്തായി.
അവസാന റൗണ്ടിൽ ഉസ്ബെക് താരം നോദിർബെക് അബ്ദുസറ്ററോവിനെ ടൈബ്രേക്കിൽ കീഴടക്കിയാണ് കിരീടം നേടിയത്. ഈ വർഷം ആദ്യം ടാറ്റാ സ്റ്റീൽ ടൂർണമെന്റിലും തുടർന്ന് സൂപ്പർബെറ്റ് ചെസിലും ചാമ്പ്യനായിരുന്നു. നോർവേയുടെ മാഗ്നസ് കാൾസനാണ് ലോക റാങ്കിങ്ങിൽ ഒന്നാമൻ.
അമേരിക്കൻ താരങ്ങളായ ഹികാരു നകാമുറയും ഫാബിയാനോ കരുവാനയും രണ്ടും മൂന്നും റാങ്കിലുണ്ട്. ‘പ്രഗ്ഗ'യുടെ പിന്നിൽ ലോക ചാമ്പ്യൻ ഡി ഗുകേഷ് അഞ്ചും അർജുൻ എറിഗെയ്സി ആറും റാങ്കിലാണ്.
0 comments