നോർവേ ചെസ് ചാമ്പ്യൻഷിപ്പ്: കാൾസണെ വീഴ്ത്തി ഗുകേഷ്

സ്റ്റാവഞ്ചർ: നോർവേ ചെസ് ചാമ്പ്യൻഷിപ്പിൽ ലോകാ ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ വീഴ്ത്തി ഇന്ത്യൻ കരുത്ത് ഡി ഗുകേഷ്. നിലവിലെ ലോക ചാമ്പ്യനാണ് ഗുകേഷ്. ആറാം റൗണ്ടിലാണ് ഗുകേഷിന്റെ ജയം. ക്ലാസിക്കൽ ഗെയിമിൽ ആദ്യമായാണ് ഗുകേഷ് കാൾസണെ പരാജയപ്പെടുത്തുന്നത്.
പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്നസ് കാൾസൺ മേശയിൽ ഇടിച്ച് രോഷം പ്രകടിപ്പിച്ചു. ഇതിന്റെ വീഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. തന്റെ കരിയറിൽ താനും ഒരുപാട് തവണ മേശയിൽ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സരശേഷം പറഞ്ഞു.









0 comments