print edition ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ; കേരളത്തിന് 72 അംഗസംഘം

മലപ്പുറം
ദേശീയ സീനിയര്‍ (അണ്ടര്‍ 19) സ്‌കൂള്‍ അത്‍ലറ്റിക് മീറ്റിൽ തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് കേരളം. ഹരിയാനയിലെ ഭിവാനി ഭീം സ്‌റ്റേഡിയത്തില്‍ 26മുതല്‍ 30വരെയാണ് മീറ്റ്. 39 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളുമടക്കം 72 പേരാണ് ടീമിൽ. 12 ഒഫീഷ്യല്‍സുമുണ്ടാകും.
തൃശൂര്‍ കുന്നംകുളം ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ സ്‌റ്റേഡിയത്തില്‍ 17 മുതൽ പരിശീലന ക്യാമ്പ് ആരംഭിക്കും. അഞ്ച് ദിവസമാണ് പരിശീലനം. 22ന് അത്‌ലീറ്റുകൾ ഹരിയാനയിലേക്ക് പുറപ്പെടും. ടിക്കറ്റ് ഉറപ്പാവാത്തതിനാൽ ട്രെയിനില്‍ ഒരു അധികബോഗി അനുവദിക്കാന്‍ ഡല്‍ഹി കേരള ഹൗസിലെ റസിഡന്‍ഷ്യല്‍ കമീഷണര്‍ മുഖേന ശ്രമിക്കുന്നുണ്ടെന്ന് സംസ്ഥാന സ്‌പോര്‍ട്സ് ഓര്‍ഗനൈസര്‍ എല്‍ ഹരീഷ് ശങ്കര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ അത്‍ലറ്റിക് മീറ്റില്‍ സീനിയർ താരങ്ങൾ മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്. മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിന്റെ സി കെ ഫസലുല്‍ ഹഖും ആദിത്യ അജിയുമാണ് വ്യക്തിഗത ചാമ്പ്യന്മാരായത്. മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ എം കെ മുഹമ്മദ് സുല്‍ത്താന്‍, പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിന്റെ ജെ നിവേദ് കൃഷ്ണ എന്നിവരും സംസ്ഥാന മീറ്റില്‍ പുതിയ റെക്കോഡിട്ടു.കഴിഞ്ഞ രണ്ട് വര്‍ഷവും ദേശീയ സീനിയര്‍ മീറ്റില്‍ കേരളമാണ് ചാമ്പ്യന്മാര്‍.









0 comments