കാൾസൻ ജേതാവ്


Sports Desk
Published on Jun 09, 2025, 12:00 AM | 1 min read
സ്റ്റാവങ്ങർ (നോർവേ)
മാഗ്നസ് കാൾസൻ നോർവേ ചെസിൽ ജേതാവായി. 16 പോയിന്റാണ് സമ്പാദ്യം. ഏഴാംതവണയാണ് നോർവേ താരത്തിന്റെ നേട്ടം. ലോക ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷ് അവസാന റൗണ്ടിൽ അമേരിക്കയുടെ ഫാബിയാനോ കരുവാനയോട് തോറ്റു. കരുവാന 15.5 പോയിന്റുമായി രണ്ടാമതായി. ഗുകേഷിന് 14.5 പോയിന്റ്.
അവസാന റൗണ്ടിൽ കാൾസനെ ക്ലാസിക്കൽ ഗെയിമിൽ സമനിലയിൽ തളച്ച ഇന്ത്യയുടെ അർജുൻ എറിഗെയ്സി 13 പോയിന്റുമായി അഞ്ചാമതായി. ടൈബ്രേക്കിൽ അർജുൻ ജയിച്ചു.
വനിതകളിൽ ഉക്രെയ്ൻ താരം അന്ന മുസിചുക് 16.5 പോയിന്റ് നേടി ചാമ്പ്യനായി. ചൈനയുടെ ലോക ചാമ്പ്യൻ ലീ ടിങ്ജിക്കാണ് രണ്ടാംസ്ഥാനം. ഇന്ത്യയുടെ കൊണേരു ഹമ്പി 15 പോയിന്റോടെ മൂന്നാമതെത്തി.









0 comments